2019-ലെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ വെച്ച് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പ്രദര്‍ശിപ്പിച്ചു. രാജ്ഭവനില്‍ നിര്‍മ്മിച്ച വിഡിയോയല്ലെന്നും പി ആര്‍ ഡിയും മാധ്യമങ്ങളും പുറത്തുവിട്ട വീഡിയോയാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷ് ഇടപെട്ട് അത് വിലക്കിയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു.